മുംബൈയിലും പൂനെയിലും മെയ് 18 വരെ ലോക്ക്ഡൗണ്‍ നീട്ടിയേക്കും

മുംബൈ- മെയ് മൂന്നിന് ശേഷം ലോക്ക്ഡൗണ്‍ മുംബൈയിലും പൂനെയിലും നീട്ടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ.കൊറോണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം വൈറസ് വ്യാപനം തടയുകയെന്നതാണ്. എന്നാല്‍ വ്യാപനം നിയന്ത്രണവിധേയമായില്ലെങ്കില്‍ ലോക്ക്ഡൗണും നീട്ടേണ്ടി വരും. പോസിറ്റീവ് കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നത് ചേരികളിലാണ്. എല്ലാ മുക്കുംമൂലയും പൂര്‍ണമായും നിയന്ത്രിച്ചിരിക്കുകയാണ് . ആവശ്യമെങ്കില്‍ മെയ് മൂന്നിന് ശേഷം പതിനഞ്ച് ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

512 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മെയ് 18 വരെയായിരിക്കും ലോക്ക്ഡൗണ്‍ നീട്ടുക. മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച 6817 പേരില്‍ 4447 പേര്‍ മുംബൈ സ്വദേശികളും 961 പേര്‍ പൂനെയിലുള്ളവരുമാണ്. നിലവില്‍ ഹൗസ് ക്വാറന്റൈന്‍ ഫലപ്രദമല്ലെന്ന് കണ്ടാല്‍ മറ്റ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു.
 

Latest News