പൂനെ- മുംബൈയില്‍ കാനഡ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയെ മുറിയില്‍ പൂട്ടിയിട്ട് ഒരു മാസത്തോളം പീഡിപ്പിച്ചു. പൂനെയിലെ പൊവായ് ഹോട്ടലിലാണ് സംഭവം. യുവതിയെ പോലിസ് എത്തി രക്ഷപ്പെടുത്തുകയും പ്രതിയെ അറസ്റ്റ്‌ചെയ്യുകയും ചെയ്തു. നവംബര്‍ 2018ലാണ് കാനഡ സ്വദേശിനിയായ ടാറ്റൂ ആര്‍ട്ടിസ്റ്റിനെ മലയാളിയായ എസ് വര്‍ഗീസ് ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ടത്. എന്നാല്‍ കാലിഫോര്‍ണിയയിലാണ് താമസമെന്നാണ് ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നത്. പിന്നീട് ഏപ്രില്‍ മാസം ഹോങ്കോങില്‍ വെച്ച് നേരിട്ട് കാണുകയും ചെയ്തു.
എന്നാല്‍ തന്റെ കാലിഫോര്‍ണിയയിലെ വീടും ബാങ്ക് കാര്‍ഡുകളും തീപിടുത്തത്തില്‍ നഷ്ടമായതായും വര്‍ഗീസ് യുവതിയെ ധരിപ്പിച്ചു. ശേഷം വലിയൊരു തുകയും കടമായി വാങ്ങി. പിന്നീട് യുവതിയ്‌ക്കൊപ്പം ഏഷ്യ മുഴുവന്‍ നാലുമാസത്തോളം കറങ്ങുകയും അവസാനം ഓഗസ്റ്റില്‍ മുംബൈയിലെത്തുകയും ചെയ്തു. വാടകയ്ക്ക് ഫ്‌ളാറ്റില്‍ താമസിച്ചെങ്കിലും യുവതി നാട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വര്‍ഗീസ് അനുവദിച്ചില്ല. എന്നാല്‍ യുവതി നാട്ടിലേക്ക് പോയി. എന്നാല്‍ ഇയാള്‍ക്ക് മറ്റ് യുവതികളുമായി അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയ യുവതി പണം തിരിച്ചു വാങ്ങാനായി മുംബൈയില്‍ വീണ്ടുമെത്തുകയായിരുന്നു. എന്നാല്‍ പണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ മുറിയിലെത്തിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു. ശേഷം യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് മുംബൈ പോലിസ് കേസെടുത്തത്.






