ഭാര്യയുടെ പിണക്കം മാറ്റാന്‍ ലൈവായി തൂങ്ങിമരണം അഭിനയിച്ച യുവാവ് മരിച്ചു

തളിപ്പറമ്പ്- പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാന്‍ ലൈവായി തൂങ്ങിമരണം അഭിനയിച്ച യുവാവ് മരിച്ചു . പുളിമ്പറമ്പ് ജുമാ മസ്ജിദിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അരിയില്‍ കയ്യംതടം സ്വദേശി എ.എം.റിയാസ് (25) ആണ് മരിച്ചത്.
ഏതാനും മാസം മുമ്പ് മാത്രമാണ് ഇയാള്‍ ഇവിടെ താമസമാക്കിയത് .ഭാര്യ ഏതാനും ദിവസം മുമ്പ് പിണങ്ങിപ്പോയിരുന്നു. ഇവരെ ഭയപ്പെടുത്തി തിരികെയെത്തിക്കാനാണ് റിയാസ് മൊബൈലില്‍ ലൈവായി തൂങ്ങിമരണം അഭിനയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനിടയില്‍ അബദ്ധത്തില്‍ കയര്‍ മുറുകി മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിവരം നല്‍കിയതനുസരിച്ച് എത്തിയ തളിപ്പറമ്പ് പോലീസ് വാതില്‍ പൊളിച്ച് അകത്തു കയറി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു.
തളിപ്പറമ്പിലെ ഓട്ടോെ്രെഡവറായ മുഹമ്മദ്- ജാസ്മിന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: മുബഷീറ. ഏകമകന്‍: ഫിദല്‍(എട്ട് മാസം). സഹോദരങ്ങള്‍: റഷീദ്, റംഷീദ്.

Latest News