തിരുവനന്തപുരം-ലോക് ഡൗണിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളല്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
രാഹുല്‍ഗാന്ധി എം.പി നേരത്തെ തന്നെ പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എ.കെ. ആന്റണി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് രാജ്യസഭാ അംഗങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
കോവിഡ് ബാധയെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ കുടുങ്ങി പോയ പൗരന്മാരെ തിരികെ എത്തിക്കാന്‍ ഒട്ടു മിക്ക രാജ്യങ്ങളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി കത്തില്‍ ചൂണ്ടിക്കാട്ടി.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല. ക്യാമ്പുകളില്‍ തിങ്ങിക്കൂടി കഴിയുന്നതിനാല്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുമുണ്ട്. വിസിറ്റിംഗ് വിസകളില്‍ എത്തിയവരും അസുഖ ബാധിതരും ഗര്‍ഭിണികളും മുതിര്‍ന്ന പൗരന്മാരുമെല്ലാം നാട്ടിലേക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണ്. ഇവരില്‍ പലരും സ്വന്തം ചെലവില്‍ വരാന്‍ തയാറുമാണ്. കോവിഡ് പരിശോധനയില്‍ നെഗറ്റിവ് ആകുന്നവരെ തിരിച്ചയക്കാമെന്ന് യു.എ.ഇ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ എത്രയും വേഗം മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് എം.പിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.






