കണ്ണൂര്‍- വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.സി.ജോസഫ് എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കി.
ക്വാറന്റൈനില്‍ കഴിയേണ്ടിവന്നതു മൂലവും ഗതാഗത സംവിധാനമില്ലാത്തതിനാലും വീട്ടില്‍ തന്നെ കഴിയേണ്ടിവന്ന സാഹചര്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തുള്ള കമന്റുകളും അപകീര്‍ത്തികരമായ പ്രചാരണങ്ങളും വ്യാജ പ്രൊഫൈലുകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഉറവിടം കണ്ടത്തി നടപടിയെടുക്കണമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.






