നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

തിരുവനന്തപുരം- ചലച്ചിത്ര, സീരിയല്‍ താരം രവി വള്ളത്തോൾ(67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. 

46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ച രവി വള്ളത്തോള്‍ ഒരു കാലത്ത് ടെലിവിഷന്‍ സീരിയലുകളിലെ സ്ഥിരം കഥാപാത്രമായിരുന്നു. എഴുത്താകരനെന്ന നിലയിലും  ശ്രദ്ധ നേടിയിട്ടുണ്ട്. നാടകാചാര്യന്‍ ടി എന്‍ ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഗീതാലക്ഷ്മിയാണ് ഭാര്യ. മൃതദേഹം വഴുതക്കാട്ടെ സ്വവസതിയായ ത്രയംബകയിൽ. സംസ്കാരം ഞായറാഴ്ച. 

Latest News