പുൽവാമ- ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം അറിയിച്ചു. തെക്കൻ കശ്മീരിലെ ഗോരിപോറ പ്രദേശത്ത് തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് സൈന്യത്തിന്റെ നിരീക്ഷണത്തിനിടെയാണ് ശനിയാഴ്ച പുലർച്ചെ ഇവരുമായി ഏറ്റുമുട്ടലുണ്ടായത്.
സേനയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെത്തുടർന്നാണ് തിരച്ചിൽ ഏറ്റുമുട്ടലായി മാറിയത്. തുടർന്നുണ്ടായ വെടിവയ്പിലാണ് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.






