വാഷിംഗ്ടൺ- കോവിഡ് രോഗികൾക്ക് മേൽ പ്രകാശം ശക്തിയേറിയ തരത്തിൽ അടിച്ചുകയറ്റിയാൽ അസുഖം ഭേദമാകുമെന്ന് പരീക്ഷിച്ചുകൂടേ എന്ന ചോദ്യം ആക്ഷേപഹാസ്യമായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിങ്ങളെ പോലെയുള്ള റിപ്പോർട്ടർമാരോട് ആക്ഷേപഹാസ്യം കലർത്തി ഒരു ചോദ്യം ഉന്നയിക്കുകയായിരുന്നു. അതിന്റെ അനന്തരഫലം എന്താകുമെന്ന് അറിയാൻ വേണ്ടിയായിരുന്നു ഈ ചോദ്യമെന്നും ട്രംപ് വ്യക്തമാക്കി.
സാനിറ്റൈസർ ഉപയോഗിച്ചാൽ കൊറോണ വൈറസ് ചാകുമെങ്കിൽ അണുനാശിനി ഉപയോഗിച്ച് ശ്വാസകോശം വൃത്തിയാക്കി രോഗികളെ രക്ഷിച്ചുകൂടേ എന്നും ട്രംപ് ചോദിച്ചിരുന്നു. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയർന്ന സഹചര്യത്തിലാണ് ട്രംപ് പുതിയ വാദവുമായി രംഗത്തെത്തിയത്.