തക്കാളിപ്പെട്ടിയില്‍ കേരളത്തിലേക്ക്  ഒളിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പുനലൂര്‍-തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി ലോറിയിലെ തക്കാളിപ്പെട്ടിയില്‍ കയറി ഒളിച്ചു കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മീന്‍ ലോറിയില്‍ വച്ചിരുന്ന തക്കാളിപ്പെട്ടികള്‍ക്കിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍.പല മാര്‍ഗ്ഗങ്ങളിലൂടെ അതിര്‍ത്തി ഒളിച്ചു കടക്കാന്‍ശ്രമിക്കുന്നുണ്ട് എന്നറിഞ്ഞ പോലീസ് വാഹന പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ആര്യങ്കാവ് പൊലീസ് നാലുപേരെ പിടികൂടിയിരുന്നു. അതിര്‍ത്തി പ്രദേശമായ തെങ്കാശിയിലെ പുളിയന്‍കുട്ടിയില്‍ 30ഓളം പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പോലീസ് പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ട്.
 

Latest News