മലയാളി പോലീസ് ഉദ്യോഗസ്ഥയ്ക്ക്  ഗുജറാത്തില്‍ കോവിഡ്19 

മുംബൈ-ഗുജറാത്തില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ മഹിളാ സെല്‍ എസിപി ആയ തൃശൂര്‍ സ്വദേശിനി മിനി ജോസഫിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഗുജറാത്താണ് രണ്ടാമത്. 2,376 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗംപിടിപ്പെട്ടിരിക്കുന്നത്. 112 പേരാണ് ഇവിടെ മരിച്ചത്. രോഗമുക്തി നേടുന്നവരുടെ ഏറ്റവും കുറഞ്ഞ നിരക്കും ഗുജറത്തിലാണ്.
 

Latest News