Sorry, you need to enable JavaScript to visit this website.

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വീണ്ടും കൂടി;  കണ്ണൂരിൽ കനത്ത ജാഗ്രത, പ്രതിഷേധവും

കണ്ണൂരിലെ ആയിരത്തോളം വീടുകളിൽ നടന്ന പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് പേരാവൂരിലെ വീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ- സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള കണ്ണൂർ ജില്ലയിൽ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം വീണ്ടും കൂടി. ജില്ല കനത്ത ജാഗ്രതയിൽ. അതേസമയം, സർക്കാരിന്റെ ആരോഗ്യ നയത്തിനും കെടുകാര്യസ്ഥതക്കുമെതിരെ പ്രതിഷേധ സമരവും അരങ്ങേറുന്നു. കോവിഡ് വർധനവിനെ തുടർന്ന് കണ്ണൂരിൽ നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ കൂടിയാണ് ഏർപ്പെടുത്തിയത്. കണിച്ചാർ, കോളയാട്, കതിരൂർ, ചെങ്ങളായി എന്നീ പഞ്ചായത്തുകളെയാണ് വീണ്ടും ഹോട്ട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തിയത്. അതിനിടെ പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗനിർണയത്തിനുള്ള സ്രവ പരിശോധന ആരംഭിച്ചു.
ഹോട്ട്‌സ്‌പോട്ട് പഞ്ചായത്തുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കോളയാട് പഞ്ചായത്ത് ഇന്നലെ മുതൽ വീണ്ടും ഹോട്ട്‌സ്‌പോട്ട് ലിസ്റ്റിൽ ഇടം നേടി. കണ്ണൂരിലെ രോഗബാധിതരിൽ 15 ശതമാനം സ്ത്രീകളും 85 ശതമാനം പുരുഷന്മാരുമാണ്. ഇവരുടെ പ്രായം പരിശോധിച്ചതിൽ 6 വയസ്സിനും 15 വയസ്സിനും ഇടയിൽ 4 പേരും 16നും 35നും ഇടയിൽ 55 പേരും 36 നും 59 നും ഇടയിൽ 43 പേരും 60നും 80 നും ഇടയിൽ 7 പേരും 81 നും 90 നും ഇടയിൽ 2 പേരുമുണ്ട്. 72 ശതമാനം ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ടെസ്റ്റ് ചെയ്തവരാണ്. 32 ശതമാനമാണ് ലക്ഷണങ്ങളോടെ പരിശോധനയ്ക്ക് വിധേയരായവർ. വിദേശത്ത് നിന്നു വന്നവരിൽ കൂടുതലും സെയിൽസ് 


ജോലിയിലുള്ളവർ, സന്ദർശക വിസയിൽ പോയവർ, ബിസിനസ് ആവശ്യങ്ങൾക്ക് പോയവർ എന്നിവരാണ്. സ്ത്രീകളിൽ ഭൂരിഭാഗവും വീട്ടമ്മമാരാണ്. എല്ലാ പോസിറ്റീവ് കേസുകളുടേയും സോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. ഒരെണ്ണമൊഴികെ മറ്റെല്ലാം വിദേശം ആണെന്നതും ഒരെണ്ണം മാത്രം നിസാമുദ്ദീനിൽ നിന്നുള്ളതാണെന്നതും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സർക്കാരിന്റെ ആരോഗ്യ നയത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് കണ്ണൂരിൽ വീടുകൾ കേന്ദ്രീകരിച്ച് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പ്രതിഷേധ സമരവും പ്രക്ഷോഭ ആഹ്വാനും നടത്തി. കണ്ണൂരിൽ ആയിരത്തോളം വീടുകളിൽ 1967 പേർ ചേർന്ന് രാവിലെ 11 മണിക്ക് പ്ലക്കാർഡും പിടിച്ചായിരുന്നു സമരം നടത്തിയത്. കേരള സർക്കാർ സ്പ്രിംഗ്ലർ കമ്പനിയുമായി ചേർന്ന് കോവിഡ് ഭീതി മറയാക്കി നടത്തിയ ഡാറ്റാ കരാർ അഴിമതി അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംസ്ഥന വ്യാപകമായി സമരവും കരുതലുമെന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഭാരവാഹികളുടെയും പ്രവർത്തകരുടെയും ജില്ലയിലെ 785 വീടുകളിൽ 1967 പേർ ചേർന്ന് രാവിലെ 11 മണിക്ക് പ്ലക്കാർഡും പിടിച്ചായിരുന്നു സമരം നടത്തിയത്. സമരത്തിന്റെ ഭാഗമായുള്ള കരുതൽ പ്രവർത്തനമായി സൗജന്യ പച്ചക്കറി കിറ്റ് വിതരണം ലോക്ഡൗൺ നിയന്ത്രണം മൂലം മാറ്റിവെക്കുകയായിരുന്നു.


സമരത്തിന് പേരാവൂർ നിയോജക മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, ശരത്ചന്ദ്രൻ വി.സോനുവും കണ്ണൂരിൽ റിജിൽ മാക്കുറ്റി, പ്രനിൽ മതുക്കോത്ത്, എം.കെ വരുണും മട്ടന്നൂരിൽ കെ.കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, ഫർസീൻ മജീദ് എന്നിവരും കല്യാശ്ശേരിയിൽ സന്ദീപ് പാണപ്പുഴ, സുധീഷ് കുന്നത്ത്, പയ്യന്നൂരിൽ സിബിൻ ജോസഫ്, വി.ഷിജോ, തളിപ്പറമ്പിൽ വി.രാഹുൽ, ശ്രീജേഷ്, കൊയിലേരിയൻ, ശ്രീജിത്ത് കൂവേരിയും, ഇരിക്കൂറിൽ ഷാജു കണ്ടമ്പേത്ത്, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി, കെ.പി.ലിജേഷ്, അഴീക്കോട് നികേത് നാറാത്തും, ധർമ്മടത്ത് അനൂപ് തന്നട, പി.സജേഷ്, സനോജ് ധർമ്മടം, തലശ്ശേരിയിൽ പി.ഇമ്രാൻ, അക്ഷയ് ചൊക്ലി, കൂത്തുപറമ്പിൽ വി.ഷിബിന, പി.പ്രജീഷ് തുടങ്ങിയവരും സമരത്തിന് നേതൃത്വം നൽകി.

 

Latest News