Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നതിന് മുന്നോടിയായി കർമപദ്ധതി

കൊച്ചി- നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു മുമ്പ് ജില്ലാതലത്തിൽ പ്രത്യേക കർമപദ്ധതി രൂപീകരിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം തീരുമാനിച്ചു. കലക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടി ആരംഭിച്ച സാഹചര്യത്തിൽ ഇവരെ നിരീക്ഷണത്തിലേക്കു മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കർമപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി പ്രാഥമിക പരിശോധന നടത്തുന്നതുൾെപ്പടെയുള്ള കാര്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിൽ ഉണ്ട്.

സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കും മാർഗനിർദേശങ്ങൾ തയാറാക്കുന്നത്. അടുത്ത ദിവസങ്ങളിൽ ജില്ലാ കലക്ടർ വഴി സർക്കാറിലേക്ക് കർമ പദ്ധതി സമർപ്പിക്കാനാണ് തീരുമാനം. വിമാനത്താവളത്തിൽ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളും കർമപദ്ധതിയിൽ ഉൾപ്പെടുത്തും. തുറമുഖത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കൊച്ചിൻ പോർട്ട് ട്രസ്റ്റ് പ്രതിനിധികളും അവലോകന യോഗത്തിൽ പങ്കെടുത്തിരുന്നു.സബ് കലക്ടർ സ്‌നേഹിൽ കുമാർ സിങ്, എസ്. പി കെ. കാർത്തിക് ഡി.സി.പി ജി. പൂങ്കുഴലി, അസി.കലക്ടർ എം.എസ്. മാധവിക്കുട്ടി, കേരള ആംഡ് ബറ്റാലിയൻ 1 കമാൻഡന്റ് വൈഭവ് സക്‌സേന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.കെ. കുട്ടപ്പൻ  യോഗത്തിൽ പങ്കെടുത്തു.

Latest News