പുതിയ കോവിഡ് കണക്കുമായി ബംഗാള്‍; 57 പേർ മരിച്ചുവെന്ന് സ്ഥിരീകരണം

കൊല്‍ക്കത്ത- കോവിഡ് 19 ബാധിച്ച് പശ്ചിമബംഗാളിൽ  57 പേർ മരിച്ചതതായി സംസ്ഥാന സർക്കാര്‍. കൊറോണ വൈറസ് കാരണം 18 മരണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത് എന്നായിരുന്നു നേരത്തേയുള്ള സ്ഥിരീകരണം. എന്നാല്‍ പുതിയ കണക്ക് ഇന്നാണ് സംസ്ഥാന ഡത്ത് ഓഡിറ്റ് കമ്മിറ്റി പുറത്തുവിട്ടത്. 39 പേര്‍ക്ക് വൈറസ് ബാധയ്‌ക്കൊപ്പം മറ്റു രോഗങ്ങൾ കൂടി ഉണ്ടായിരുന്നുവെന്നും ഇത് മരണത്തിന് ആക്കം കൂട്ടിയെന്നും കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.   

കോറോണ വൈറസ് രോഗത്തെകുറിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ബംഗാള്‍ കണക്കുകളില്‍ വ്യക്തത വരുത്തുന്നത്. കേന്ദ്ര സംഘം നേരത്തേ ഓഡിറ്റ് കമ്മിറ്റിയോട് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. ചീഫ് സെക്രട്ടറി രാജൂവ സിന്‍ഹയ്ക്ക അയച്ച കത്തില്‍ പശ്ചിമബംഗാളിലെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കേന്ദ്രസംഘം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് ഇന്ന് 58 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ  വൈറസ് ബാധിതരുടെ ആകെ എണ്ണം 514 ആയി. ചികിത്സയിലുണ്ടായിരുന്ന 105 പേര്‍ ഇതിനകം രോഗമുക്തി നേടിയിട്ടുണ്ട്.

Latest News