വിദേശത്തുള്ളവര്‍ക്ക് മരുന്ന് ഡെലിവറി പുനരാരംഭിച്ചു; പദ്ധതി നോര്‍ക്കയും ഡിഎച്ച്എലും കൈകോര്‍ത്ത്

തിരുവനന്തപുരം- വിദേശ രാജ്യങ്ങളിലേക്ക് അവശ്യമരുന്നുകള്‍ കൊറിയറിലൂടെ എത്തിക്കുന്നത് പുനരാരംഭിച്ചു. നോര്‍ക്ക റൂട്ട് ഡിഎച്ച്എല്‍ കൊറിയര്‍ കമ്പനിയുമായി സഹകരിച്ചാണ് മരുന്നുകള്‍ വിദേശത്തുള്ളവര്‍ക്ക് അയച്ചുകൊടുക്കേണ്ടത്. പുതിയ തീരുമാന പ്രകാരം പാക്ക് ചെയ്യാത്ത മരുന്ന്,ഒറിജിനല്‍ ബില്‍,മരുന്നിന്റെ കുറിപ്പടി,അയക്കുന്നയാളിന്റെ ആധാര്‍ കോപ്പി എന്നിവയാണ് വേണ്ടത്. ഇവയെല്ലാം കൊച്ചിയിലെ ഡിഎച്ച്എല്‍ ഓഫീസിലെത്തിക്കുക. വിദേശത്ത് മരുന്നെത്തിക്കേണ്ട ആളിന്റെ  മേല്‍വിലാസവും നല്‍കേണ്ടതാണ്.

നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ സംവിധാനം വഴി ഡിഎച്ച്എല്‍ കൊറിയറിലൂടെ ഡോര്‍ ടു ഡോര്‍ ഡെലിവറിയാണ് നടത്തുക.കൊറോണ റെഡ് സോണ്‍ അല്ലാത്ത എല്ലാ ജില്ലകളിലും രണ്ട് ദിവസത്തിനകം തന്നെ ഡിഎച്ച്എല്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ആവശ്യമുള്ളവര്‍ക്ക് മരുന്ന് ഡെലിവറിക്കായി സമീപിക്കാമെന്നും കമ്പനി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9633131397
 

Latest News