റിയാദ്- ബത്ഹയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി നിര്യാതനായി. പത്തനം തിട്ട പന്തളം തോന്നല്ലൂര്‍ സ്വദേശി വാദിയാര വടക്കേതില്‍ പരീതുകുഞ്ഞു ജസീന്‍ (58) ആണ് നിര്യാതനായത്. ബത്ഹയില്‍ മലബാര്‍ ഹോട്ടലിന് സമീപം ഒരു റൂമില്‍ ഒറ്റക്കാണ് ഇദ്ദേഹം താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് ബത്ഹയിലെ ക്ലിനിക്കില്‍ പനിക്ക് ചികിത്സ തേടിയിരുന്നു. പിന്നീട് റൂമില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. നാട്ടില്‍ നിന്ന് ഭാര്യവിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റൂമില്‍ വന്നു നോക്കുമ്പോള്‍ അടച്ചിട്ട നിലയിലായിരുന്നു. ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് പോലീസെത്തി റൂമിനകത്ത് നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്. മൃതദേഹം ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി. സുനിത ജസീന്‍ ആണ് ഭാര്യ. ജസീൻ , റിയ ജസീൻ മക്കളാണ്






