കൊറോണ: സൗദിയിൽ രജിസ്റ്റർ ചെയ്തത് ആയിരത്തിലേറെ സൈബർ ക്രൈം കേസുകൾ

റിയാദ് - കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരത്തിലേറെ സൈബർ ക്രൈം കേസുകൾ പബ്ലിക് പ്രോസിക്യൂഷനു മുന്നിൽ എത്തിയതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കർഫ്യൂ ലംഘനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 485 കേസുകളും കൊറോണ വ്യാപനം തടയുന്നതിന് ബാധകമാക്കിയ മുൻകരുതലുകൾ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 508 കേസുകളും കിംവദന്തികൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് 41 കേസുകളുമാണ് ഇതിനകം പബ്ലിക് പ്രോസിക്യൂഷനു മുന്നിലെത്തിയത്. 
കർഫ്യൂ ലംഘനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. 

 

Latest News