ന്യൂയോർക്ക്- കോവിഡിനെതിരായ പോരാട്ടത്തില്‍ ഇനിയും ഏറെദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദനം ഗെബ്രിയേസിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചില സ്ഥലങ്ങളില്‍ മാത്രം കോവിഡ് വ്യാപനം കുറഞ്ഞതുകൊണ്ടായില്ലെന്നും ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് ബാധ ആരംഭിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ കോവിഡ് മരണവും രോഗബാധയും അനിയന്ത്രിതമായി തുടരുമ്പോഴാണ് ലോകത്തിന്റെ ആശങ്ക ഇരട്ടിപ്പിച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടന മേധാവിയടെ പ്രസ്താവന.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആഗോള ജനത ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.