വെസ്റ്റ് ബാങ്ക് ഭൂമി തട്ടിയെടുത്താല്‍ ഇസ്രായില്‍, യു.എസ് കരാറുകള്‍ മാനിക്കില്ല- ഫലസ്തീന്‍

റാമല്ല- അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഭൂമി ഇസ്രായില്‍ അവരുടെ രാജ്യത്തിനൊപ്പം കൂട്ടിച്ചേര്‍ക്കുകയാണെങ്കില്‍ ഇസ്രായിലും അമേരിക്കയുമായുള്ള എല്ലാ കരാറുകളും റദ്ദായതായി കണക്കാക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ്.
ഇക്കാര്യ ബന്ധപ്പെട്ട എല്ലാ രാജ്യാന്തര കക്ഷികളേയും ്അറിയിച്ചിട്ടുണ്ടെന്നും തങ്ങളുടെ ഭൂമി തട്ടിയെടുത്താല്‍ മിണ്ടാതിരിക്കാനാവില്ലെന്നും അബ്ബാസ് പറഞ്ഞു. ഇത്തരം എന്തെങ്കിലും നീക്കം ഇസ്രായില്‍ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇക്കാര്യം അമേരിക്കയേയും ഇസ്രായിലിനേയും അറിയിച്ചിട്ടുണ്ട്.
അതേസമയം, വെസ്റ്റ ബാങ്ക് ഭൂമി കൂട്ടിച്ചേര്‍ക്കുമെന്ന പ്രഖ്യാപനം ഇസ്രായിലിന്റേത് മാത്രമാണെന്നും ഇക്കാര്യത്തിലെ തങ്ങളുടെ നിലപാട് പുതിയ സര്‍ക്കാരിനെ സ്വകാര്യമായി അറിയിക്കുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

 

Latest News