സൗദിയില്‍ എതിര്‍ ദിശയില്‍വന്ന് തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ച പിക്കപ്പ് ഡ്രൈവര്‍ അറസ്റ്റില്‍-video

ഹഫര്‍ അല്‍ബാത്തിന്‍ - ഏഷ്യന്‍ വംശജനായ തൊഴിലാളിയെ എതിര്‍ദിശയില്‍ അമിത വേഗത്തിലെത്തി ഇടിച്ചുതെറിപ്പിച്ച പിക്കപ്പ് ഡ്രൈവറെ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. ഹഫര്‍ അല്‍ബാത്തിനില്‍ അല്‍ബാത്തിന്‍ ഡിസ്ട്രിക്ടിലെ അല്‍ശൗകാനി റോഡിലാണ് അപകടം.

കാറുകള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തി വണ്‍വേ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി എതിര്‍ ദിശയില്‍ അമിത വേഗതയില്‍ എത്തിയ പിക്കപ്പ് വിദേശ തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങി പിക്കപ്പിനു മുകളിലേക്ക് വീണ തൊഴിലാളി ഏറെ ദൂരത്തിനു ശേഷമാണ് വാഹനത്തിനു മുകളില്‍ നിന്ന് താഴേക്ക് പതിച്ചത്. അപകട സ്ഥലത്ത് നിര്‍ത്താതെ പിക്കപ്പ് ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയിരുന്നു. ഇതു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

 

Latest News