Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'ഞങ്ങളെയും ഓർക്കണേ ..' എൻഡോസൾഫാൻ ദുരിതബാധിതർ27 ന് വീടുകളിൽ ഉപവസിക്കുന്നു.

കാസർകോട്- കോവിഡിനെപ്രതിരോധിക്കുന്നതിനായി സർക്കാർ അതീവ ജാഗ്രതയോടെ നീങ്ങുമ്പോൾ തന്നെപാർശ്വവൽക്കരിക്കപ്പെട്ട എൻഡോസൾഫാൻ ദുരിത ബാധിതരെയും സർക്കാർ മറന്നു പോകരുതെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഓൺലൈൻ യോഗം ആവശ്യപ്പെട്ടു. കോവിഡിനെപിടിച്ചുകെട്ടാൻ സർക്കാർ നടത്തുന്നത് സമാനതകളില്ലാത്ത പോരാട്ടമാണെന്ന് യോഗം വിലയിരുത്തി. ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവൻ പോലും വകവെക്കാതെ നടത്തുന്ന ദുഷ്‌കരമായ പ്രവർത്തനത്തിൽ ദുരിത ബാധിതരും കൂടെയുണ്ടാകുമെന്ന്അറിയിച്ചു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ വീടുകളിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. മുഴുവൻ ദുരിത ബാധിതർക്കും പെൻഷൻ നൽകാനാവശ്യപ്പെട്ടെങ്കിലും 1121 പേർക്ക് പെൻഷൻ നൽകാത്തതിന്റെ കാരണവും വ്യക്തമല്ല. 511 കുട്ടികളടക്കമുള്ള ദുരിത ബാധിതർക്ക് ചികിത്സയും ലഭിക്കുന്നില്ല. ദുരിത ബാധിതർക്ക് വേണ്ടി കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന സെൽ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. നാഥനില്ലാത്ത ഒരവസ്ഥയാണ് എൻഡോസൾഫാൻ ദുരിത ബാധിതരെ സംബന്ധിച്ചിടത്തോളം നിലവിലുള്ളത്. മംഗലാപുരം ആശുപത്രികളിൽ ചികിത്സിക്കുന്നവരടക്കം ഇനിയെന്ത് എന്നുള്ള ചോദ്യം അവരെ വല്ലാതെ ആകുലരാക്കുന്നുണ്ട്. ഞങ്ങളെയും ഓർക്കണമേയെന്നാവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 27 ന് രാവിലെ 10 മണി മുതൽ അഞ്ചു മണി വരെ അവരവരുടെ വീടുകളിൽ ദുരിത ബാധിതരും അവരെ പിന്തുണക്കുന്നവരും ഉപവാസം നടത്തും. 

 

Latest News