ഭക്ഷ്യവിഷബാധയേറ്റു തിരൂരിൽ ആറു വയസുകാരി മരിച്ചു 

തിരൂർ-ഭക്ഷ്യവിഷബാധയേറ്റ് ആറുവയസുകാരി മരിച്ചു. കൽപകഞ്ചേരി കവപ്പുരയിലെ കരിമ്പുംകണ്ടത്തിൽ സൈനുദീൻ എന്ന കുഞ്ഞോന്റെ മകളും യുകെജി വിദ്യാർഥിനിയുമായ  അംന ഫാത്തിമ (ആറ്) യാണ് മരിച്ചത്. കോട്ടക്കൽ മദ്രസും പടിയിലെ മാതാവിന്റെ വീട്ടിലേക്ക് വിരുന്ന് പോയതായിരുന്നു. അവിടെ നിന്നാണ് വിഷബാധയേറ്റത്. മാതൃസഹോദരന്റെ കുട്ടികൾക്കും വിഷബാധയേറ്റിരുന്നു. ചികിത്സയിലുള്ള രണ്ടു കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട്. മാതാവ്. ആയിശറഹ്മത്ത്, സഹോദരൻ.മുഹമ്മദ് അദ്‌നാൻ.

Latest News