Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികൾക്ക് ക്വാറന്റൈൻ: പീപ്പിൾസ് ഫൗണ്ടേഷൻ അഞ്ചിടത്ത് സൗകര്യമൊരുക്കും

തിരുവനന്തപുരം- പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള തീരുമാനമുണ്ടായാൽ അവരെ ക്വാറന്റൈനിൽ താമസിപ്പിക്കുന്നതിനായി സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിലായി ഒരേ സമയം 1070 പേർക്ക് സൗകര്യമൊരുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ പീപ്പിൾസ് ഫൗണ്ടേഷൻ സർക്കാരിലേക്ക് കത്തുനൽകി. 
ഫൗണ്ടേഷൻ പി.ആർ സെക്രട്ടറി എം.നാസിമുദ്ദീൻ ഇതുസംബന്ധിച്ച കത്ത് സംസ്ഥാന ആരോഗ്യ സാമൂഹ്യ വനിതാ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് കൈമാറി. സംസ്ഥാനത്തെ നാല് എയർപോർട്ടുകൾക്കു സമീപത്താണ് സെൻററുകൾ ഒരുക്കുക. 


തിരുവനന്തപുരം അഴീക്കോട് ഇസ്‌ലാമിക് എജ്യൂക്കേഷനൽ കോംപ്ലക്‌സിൽ 150 പേർക്കും, എറണാകുളം മന്നം ഇസ്ലാമിയ കോളേജിൽ 250 പേർക്കും, ആലുവ അസ്ഹറുൽ ഉലൂം കോളേജിൽ 300 പേർക്കും മലപ്പുറം കൊണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് സ്‌കൂളിൽ 170 പേർക്കും, കണ്ണൂർ ഉളിയിൽ ഐഡിയൽ അറബി കോളേജിൽ 200 പേർക്കും താമസസൗകര്യം നൽകും. 
24 മണിക്കൂറും പരിചരണം നൽകാൻ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ സന്നദ്ധ സംഘടനയായ എത്തിക്കൽ മെഡിക്കൽ ഫോറത്തിന്റെ സഹായത്തോടെ സംവിധാനമൊരുക്കും. ഭക്ഷണ സൗകര്യവും അത്യാവശ്യ മരുന്നുവിതരണത്തിനുള്ള സൗകര്യങ്ങളും തയ്യാറാക്കും. ആംബുലൻസ് സംവിധാനവും ലഭ്യമാക്കും. 5 സെൻററുകളിലായി 12 ഡോക്ടർമാരുടെയും 50 നഴ്‌സുമാരുടെയും 15 പാരാമെഡിക്കൽ പ്രവർത്തകരുടെയും സേവനം നൽകും. മറ്റു സന്നദ്ധ പ്രവർത്തകരുടെ സേവനവും ലഭ്യമാക്കും. ഗവണ്മെന്റ് നിർദ്ദേശിക്കുന്ന മറ്റു സൗകര്യങ്ങൾ ഒരുക്കാനും ഫൗണ്ടേഷൻ സന്നദ്ധമാണെന്ന് അറിയിച്ചു. ഇവിടെ നിയോഗിക്കുന്ന വളണ്ടിയർമാർക്ക് ആവശ്യമായ പരിശീലനം നൽകാനും സംവിധാനമുണ്ടാക്കുമെന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അറിയിച്ചു.

Latest News