15 പേജുകള്‍  കോവിഡ് ചരമവാര്‍ത്തകള്‍ക്കായി  മാറ്റിവെച്ച് അമേരിക്കയിലെ  ദിനപത്രം

വാഷിംഗ്ടണ്‍-യു.എസ്.എ  നേരിടുന്ന കോവിഡ് 19 ഭീതിയുടെ നേര്‍കാഴ്ചയായി അമേരിക്കയിലെ പ്രധാനപത്രങ്ങളിലൊന്നായ ബോസ്റ്റണ്‍ ഗ്ലോബ് ഞായറാഴ്ച പുറത്തിറങ്ങിയത് 15 പേജ് ചരമവാര്‍ത്തകളുമായി. മസാച്യൂസെറ്റ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബ്. നേരത്തെ ഇറ്റലിയിലും ദിനപത്രം ചരമവാര്‍ത്തകള്‍ക്കായി ഭൂരിഭാഗം പേജുകളും മാറ്റിവെച്ചിരുന്നു.
അമേരിക്കയില്‍ ഇതുവരെ 7,58,000 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 41000 ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ന്യൂയോര്‍ക്കില്‍ മാത്രം 18000 ത്തോളം പേരാണ് കൊവിഡ് 19 മൂലം മരിച്ചത്.
അമേരിക്കയില്‍ 26,889 പേരിലാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 1997 പേര്‍ അമേരിക്കയില്‍ മരിച്ചു.  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നിരിക്കുകയാണ്.
 

Latest News