'വിശന്നിട്ടാണ് പുറത്തിറങ്ങിയത്, എന്നിട്ടും നിങ്ങളെന്തിന്നാണ് ഇങ്ങനെ തല്ലുന്നത്?'; ലോക്ക്ഡൗണില്‍ പോലിസിനോട് കുടിയേറ്റ തൊഴിലാളി - Video

ഹൈദരാബാദ്- ഭക്ഷണം വാങ്ങാനിറങ്ങിയ കുടിയേറ്റ തൊഴിലാളിക്ക് ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന് ആരോപിച്ച് പോലിസിന്റെ ക്രൂരമര്‍ദ്ദനം.  ഹൈദരാബാദ് നഗരത്തില്‍ ഓട്ടോ റിക്ഷ ഓടിക്കുന്ന കുടിയേറ്റ തൊഴിലാളിയാണ് കുട്ടികള്‍ക്ക് പാലും പാചകവാതക സിലിണ്ടറും വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ തെലങ്കാന പോലിസിന്റെ മര്‍ദ്ദനത്തിന് ഇരയായത്. ഇയാളുടെ വാഹനവും പോലിസ് പിടിച്ചെടുത്തു.

വീട്ടില്‍ കുട്ടികള്‍ വിശന്ന് കരയുകയാണെന്നും ഭക്ഷണ സാധനങ്ങളും ഗ്യാസും തീര്‍ന്നതോടെയാണ് പുറത്തിറങ്ങിയതെന്നും ഇദ്ദേഹം പോലിസിനോട് പറയുന്നുണ്ട്. ‘മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ട്. ആരും ഞങ്ങള്‍ക്ക് പണം തരുന്നില്ല. ഗ്യാസ് നിറക്കാനാണ് ഞാന്‍ പുറത്തിറങ്ങിയതെന്ന് നിങ്ങളോട് പറഞ്ഞു. എന്നിട്ടും നിങ്ങളെന്നെ തല്ലുന്നു. എന്താണ് ഞാന്‍ ചെയ്ത തെറ്റ്?’ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ യുവാവ് പോലിസുകാരോട് ചോദിക്കുന്നു. ഓട്ടോറിക്ഷകൂടി പോലിസ് കസ്റ്റഡിയിലെടുക്കാന്‍ തുനിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ ഡ്രൈവര്‍ വണ്ടി കല്ലുപയോഗിച്ച് ഇടിച്ചുപൊളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കടുത്ത വിമര്‍ശനമാണ് സംഭവത്തെ തുടര്‍ന്ന് ഹൈദരാബാദ് പോലിസ് നേരിടുന്നത്.

Latest News