തൊഴിലാളിക്ക് കോവിഡ് പിടിച്ചാല്‍ തൊഴിലുടമ കുടുങ്ങും; വാട്‌സാപ്പില്‍ വ്യാജവാര്‍ത്ത

മുംബൈ- തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചാല്‍ തൊഴിലുടമകളും സ്ഥാപനങ്ങളും നടപടി നേരിടേണ്ടിവരുമെന്ന വാട്‌സാപ്പ് പ്രചാരണം മഹാരാഷ്ട്ര സര്‍ക്കാര്‍ നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ക്ക് ഒട്ടും അടിസ്ഥാനമില്ലെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
തൊഴിലാളിക്ക് കോവിഡ് പിടിച്ചാല്‍ തൊഴുലുടമക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു വ്യാജ വാര്‍ത്ത.
ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ അയാളെ ചികിത്സിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുകയെന്നും പത്രക്കുറിപ്പില്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

 

Latest News