ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം ഇന്ന് ഇരുപതിനായിരം കടന്നു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 20,471 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 652 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടിട്ടുമുണ്ട്. 15,859 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നു. 3,959 പേര്‍ രോകമുക്തി നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് . 6,191 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 722 പേര്‍ക്ക് രോഗം ഭേദമായി
രോഗവ്യാപനവും മാരണവും കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങള്‍ ഇവയാണ്.
1. മഹാരാഷ്ട്ര:- രോഗികള്‍ 5221, മരണം 251.
2. ഗുജറാത്ത്:- രോഗികള്‍ 2272, മരണം 95.
3. ദല്‍ഹി:- രോഗികള്‍ 2156, മരണം 47.
4. രാജസ്ഥാന്‍:- രോഗികള്‍ 1801, മരണം 25 .
5. തമിഴ്നാട്:- രോഗികള്‍ 1596, മരണം 18.
6. മധ്യപ്രദേശ്:- രോഗികള്‍ 1592, മരണം 80.
7. ഉത്തര്‍പ്രദേശ്:- രോഗികള്‍ 1412, മരണം 21.
8. തെലങ്കാന:- രോഗികള്‍ 945, മരണം 23.
9. ആന്ധ്രപ്രദേശ്:- രോഗികള്‍ 813, മരണം 24.
10. കേരളം:- രോഗികള്‍ 427, മരണം 3.
11. കര്‍ണാടക:- രോഗികള്‍ 425, മരണം 17.
12. പശ്ചിമ ബംഗാള്‍:- രോഗികള്‍ 423, മരണം 15.
..






