മാനന്തവാടി-ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീക്കൊളുത്തി കിണറ്റില്‍ ചാടിയ യുവതിയെ അഗ്നി-രക്ഷാസേനാംഗം രക്ഷിച്ചു. മൊതക്കര സ്വദേശിനിയായ 37 കാരിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. അയല്‍വാസിയും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ മാനന്തവാടി സ്റ്റേഷനില്‍ ഡ്രൈവറുമായ എന്‍.ടി.രാജേഷാണ് കിണറ്റിലിറങ്ങി പോലീസിന്റെയും പ്രദേശവാസികളുടെയും സഹകരണത്തോടെ യുവതിയെ രക്ഷിച്ചത്. കൈകളിലും മുഖത്തും പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗം താത്കാലികമായി പ്രവര്‍ത്തിക്കുന്ന വിന്‍സന്റ്ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






