വയനാട്ടില്‍ പള്ളിയില്‍ നമസ്‌കരിച്ച അഞ്ചു പേര്‍ക്കെതിരെ കേസ്

മാനന്തവാടി-ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കട്ടയാട് ജുമാ മസ്ജിദില്‍ ചൊവ്വാഴ്ച വൈകുന്നേരം പ്രാര്‍ത്ഥന നടത്തിയ കട്ടയാട് പാറക്കവീട്ടില്‍ സാദിഖ്(22),തോണിക്കടവന്‍ മമ്മൂട്ടി (63), നാസര്‍(45), മഞ്ചേരി വീട്ടില്‍ ഇബ്രാഹിം(44),കുട്ടപറമ്പന്‍ അബ്ദുല്‍സത്താര്‍(37) എന്നിവര്‍ക്കെതിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.  ഇന്ത്യന്‍ ശിക്ഷാ നിയമം, കേരള പോലീസ് നിയമം, കേരള  പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ പ്രകാരമാണ് കേസെന്നു പോലീസ് അറിയിച്ചു.

 

Latest News