വാഷിംഗ്ടണ്‍- കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതിന് ചൈനീസ് നേതൃത്വത്തിനെതിരെ യു.എസ് സംസ്ഥാനത്ത് കേസ്.
മഹാമാരി പടരുന്നതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിച്ചുവെന്നും ആരോപിച്ച് മിസ്സൂരി സംസ്ഥാനത്താണ് കേസ് ഫയല്‍ ചെയ്തത്. കോവിഡ് വ്യാപനമുണ്ടാക്കിയ കഷ്ടനഷ്ടങ്ങള്‍ ചൈന നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
അസംബന്ധമെന്ന് വിശേഷിപ്പിച്ച് ചൈന ആരോപണങ്ങള്‍ തള്ളി. ചൈനയിലെ വുഹാന്‍ ലാബില്‍നിന്നാണ് കോവിഡ് പുറത്തുവന്നതെന്നും ജൈവായുധമാണെന്നും അമേരിക്കയും മറ്റു ചില രാജ്യങ്ങളും ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് യു.എസിലെ ഒരു സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള നടപടി.






