കോറോണ ഭേദമായ ആള്‍ക്ക് തകര്‍പ്പന്‍   സ്വീകരണം; പോലീസ് കേസെടുത്തു 

ചെന്നൈ- കോറോണ വൈറസ് ചികിത്സയിലായിരുന്ന ആള്‍ രോഗമുക്തനായി വീട്ടിലേക്ക് മടങ്ങിയപ്പോള്‍ വന്‍ സ്വീകരണം നല്‍കിയ സുഹൃത്തുക്കളുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്തവരില്‍ രോഗ മുക്തനായ ആളും ഉണ്ട്.  സംഭവം നടന്നത് നാഗപട്ടണത്തിലാണ്. സിര്‍കാഴി സ്വദേശിയായ 50 കാരനാണ് രോഗവിമുക്തനായത്.   കൊറോണ വൈറസ് ബാധ  സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ തിരുവരൂര്‍ മെഡിക്കല്‍ കേളേജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.  
രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം പരിശോധനാ ഫലം നെഗറ്റീവ് ആയതിനാലാണ് ഇയാളെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിട്ടത്.  ഇയാള്‍ക്ക് സുഹൃത്തുക്കള്‍ സ്വീകരണം നല്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.  
വീട്ടിലേക്ക് പോയാല്‍ ആരുമായും ഒരു സമ്പര്‍ക്കവും പാടില്ലയെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും ഡോക്ടര്‍മാര്‍ ഇയാളോട് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നതാണ്.  ഈ നിര്‍ദ്ദേശങ്ങള്‍  ലംഘിച്ച് ലോക്ക് ഡൗണ്‍  സമയമായ ഇപ്പോള്‍ ഇത്രയും പേര്‍ ഒത്തുകൂടിയത്തിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Latest News