ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു; ഡി.വൈ.എഫ്.ഐയെന്ന് ആരോപണം

ആലപ്പുഴ- ആലപ്പുഴ ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസന് വെട്ടേറ്റു. സുഹൃത്ത് ഇക്ബാലിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് സുഹൈലിന് വെട്ടേറ്റത്. ഇക്ബാലിനെ ലക്ഷ്യമിട്ടാണ് ആക്രമി സംഘമെത്തിയതെന്നാണ് വിവരം. ആക്രമണത്തിനിടെ ഇക്ബാൽ ഒഴിഞ്ഞു മാറിയപ്പോഴാണ് സുഹൈലിന് വെട്ടേറ്റത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായിരുന്നു സുഹൈൽ. കഴുത്തിനു വെട്ടേറ്റതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
 

Latest News