Sorry, you need to enable JavaScript to visit this website.

മുഖമേതായാലും മാസ്‌ക് മുഖ്യം; വീണ്ടുമൊരു  വീഡിയോയുമായി കേരളാ പോലീസ്

തിരുവനന്തപുരം- കേരളത്തെ പിടിമുറുക്കി കോവിഡ് എന്ന മഹാമാരി പടരുമ്പോള്‍ തന്നെ സമൂഹ വ്യാപനം തടയാനും ക്രമസമാധാനം നിലനിര്‍ത്താനുമായി നെട്ടോട്ടമോടുകയാണ് 
കേരള പോലീസ്. ലോകരാജ്യങ്ങള്‍ പോലും കോവിഡ്19 ന്റെ മുന്നില്‍ മുട്ടുമടക്കുമ്പോള്‍ കഠിനാധ്വാനത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ കേരള പോലീസ്
മുന്നിട്ടിറങ്ങിയിരിക്കുകയാണ്.കൊറോണ വൈറസിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ വളരെ വ്യത്യസ്ഥതയാര്‍ന്ന അവതരണങ്ങളിലൂടെ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായി കേരള പോലീസ്
 തയ്യാറാക്കിയ ബോധവത്കരണ വീഡിയോയാണ് ഇപ്പോള്‍ തരംഗമാകുന്നത്.
പ്രശസ്ത സംവിധായകനായ ദീപു കരുണാകരനാണ് 'മുഖമേതായാലും മാസ്‌ക് മുഖ്യം'എന്ന പേരില്‍ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മാസ്‌ക്ക് ധരിക്കേണ്ടതിന്റ പ്രധാന്യം മാസ്‌ക്കിനോട് ശരാശരി ഒരു മലയാളി കാണിക്കുന്ന വൈമനസ്യം എന്നിവ കോര്‍ത്തിണക്കി ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിരിക്കുന്നത്. ഏറെ പ്രാധന്യമുള്ള വിഷയം വളരെ ലളിതമായി ആദ്യ കാഴ്ചയില്‍ തന്നെ മനസിലേക്ക് എത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് അവതരണം. സംഭാഷണങ്ങളില്ലാതെയാണ് ആശയം കാണികളിലേക്ക് എത്തിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. 


 

Latest News