മുംബൈയില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തീപിടുത്തം

മുംബൈ- കൊറോണ വൈറസ് രോഗികൾക്കുള്ള ക്വാറന്റൈന്‍ കേന്ദ്രമായി ഉപയോഗിക്കുന്ന ഹോട്ടലില്‍ തീപ്പിടുത്തം. തെക്കൻ മുംബൈയിലെ നാഗ്പഡയിലെ റിപ്പൺ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകളും നാല് ജംബോ ടാങ്കറുകളും സ്ഥലത്തെത്തിയിട്ടുണ്ട്. ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് 25 രോഗികളും രണ്ട് സ്റ്റാഫ് അംഗങ്ങളും ഉൾപ്പെടെ ഇരുപത്തിയേഴ് പേരെ സേന രക്ഷപ്പെടുത്തി. ആര്‍ക്കും പരിക്കുകളില്ല. തീ നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. 

Latest News