Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

കിസ്‌വയിലും വിശുദ്ധ കഅ്ബാലയത്തിന്റെ ടെറസ്സിലും അണുനശീകരണം

മക്ക - വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ശുചീകരണ, അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി. റമദാനു മുന്നോടിയായാണ് കിസ്‌വ ശുചീകരണ, അണുനശീകരണ ജോലികള്‍ നടത്തിയത്. ഇതോടൊപ്പം കഅ്ബാലയത്തിന്റെ ടെറസ്സും ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.
കിസ്‌വയിലും ടെറസ്സിലും പറ്റിപ്പിടിച്ച പൊടിപടലങ്ങള്‍ നീക്കം ചെയ്ത് വൃത്തിയും തിളക്കവും കാത്തുസൂക്ഷിക്കുന്നതിന് ഹറംകാര്യ വകുപ്പ് ഒരുക്കിയ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് വിദഗ്ധ സാങ്കേതിക സംഘം കിസ്‌വയടെയും കഅ്ബാലയത്തിന്റെ ടെറസ്സിന്റെയും ശുചീകരണ, അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കിയത്.
ഏറ്റവും മികച്ച ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശുചീകരണവും അണുനശീകരണവും പൂര്‍ത്തിയാക്കുന്നത് ഉറപ്പുവരുത്തുന്നതിന് ഹറംകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍മന്‍സൂരി ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

 

Latest News