Sorry, you need to enable JavaScript to visit this website.

ബുക്കര്‍പ്രൈസ്  പുരസ്‌കാര പ്രഖ്യാപനം നീട്ടി

വാഷിംങ്ടണ്‍ ഡിസി-കോവിഡ് വ്യാപനം അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ബുക്കര്‍പ്രൈസ്  പുരസ്‌കാര പ്രഖ്യാപനം നീട്ടി. പുരസ്‌കാരത്തിനായി ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ട ആറ് പുസ്തകങ്ങളും വിപണിയില്‍ ലഭ്യമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പുരസ്‌കാര പ്രഖ്യാപനം നടന്നാല്‍ നേട്ടം കൈവരിക്കുന്ന പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരേറുമെന്നും അതേസമയം പുസ്തകങ്ങള്‍ വിപണിയിലെത്തിക്കാനാകില്ലെന്നും അധികൃതര്‍ വിലയിരുത്തി.ഇതേത്തുടര്‍ന്നാണ് പുരസ്‌കാര പ്രഖ്യാപനം നീട്ടിവച്ചതെന്നാണ് സൂചന. മേയ് 19നായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നത്. പുതിയ തീയതി അധികൃതര്‍ അറിയിച്ചിട്ടില്ല
 

Latest News