റിയാദിലടക്കം വിവിധ പ്രവിശ്യകളില്‍ മഴ തുടരുന്നു

റിയാദ്- റിയാദിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. ഇന്നലെയും ഇന്നുമായി നല്ല മഴ ലഭിച്ചു. രണ്ടു ദിവസമായി ആകാശം മേഘാവൃതമാണ്. അരുവികളില്‍ വെള്ളമൊഴുക്കിന് ശക്തി പ്രാപിച്ചു. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.ഹായില്‍, ഖസീം, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍, ജിസാന്‍, അസീര്‍, അല്‍ബാഹ, മക്കയിലെയും മദീനയിലെയും ഹൈറേഞ്ചുകള്‍ എന്നിവിടങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

Latest News