മുസ്ലിംകൾക്ക് ഇന്ത്യ സ്വർഗമാണ്; മുഖ്താർ അബ്ബാസ് നഖ്‌വി

ന്യൂദൽഹി- മുസ്ലിംകളുടെ സ്വർഗമാണ് ഇന്ത്യയെന്നും മുസ്ലിംകളുടെ മതപരവും സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങൾ ഇന്ത്യയിൽ സുരക്ഷിതമാണെന്നും കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപടികളെടുക്കണമെന്ന് മുസ്‌ലിം രാഷ്ട്രങ്ങളുടെ സംഘടന (ഒ.ഐ.സി) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നഖ്‌വിയുടെ പ്രസ്താവന.

ഇന്ത്യയിലെ കോവിഡ് 19 വ്യാപനത്തിന്റെ കാരണക്കാർ തബ്‌ലീഗി ജമാഅത്തുകാരാണെന്നും മുസ്ലിംകളെ ഒറ്റപ്പെടുത്തണമെന്നും സംഘ് പരിവാറും വലതുപക്ഷ മാധ്യമങ്ങളും പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ അറബ് ലോകത്ത് വൻ പ്രതിഷേധം ഉയർന്നു. ഈ സഹചര്യത്തിൽ നേരത്തെ പ്രധാനമന്ത്രി മോഡിയും ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തുവന്നു.
 

Latest News