ഭോപാൽ- കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ മറിച്ചിട്ട് ബി.ജെ.പി രൂപീകരിച്ച മധ്യപ്രദേശ് ബി.ജെ.പി സർക്കാറിന്റെ ആദ്യമന്ത്രിസഭ വികസനം നടന്നു. അഞ്ചുപേരാണ് മന്ത്രിമാരായി അധികാരമേറ്റത്. ഇതിൽ രണ്ടുപേർ കോൺഗ്രസ് വിട്ടവരാണ്. നരോത്തം മിശ്ര, തുളസീറാം സിലാവത്ത്, ഗോവിന്ദ് സിംഗ് രജ്പുത്, മീണ സിംഗ്, കമൽ പട്ടേൽ എന്നിവരാണ് മന്ത്രിമാരായി ചുമതലേയറ്റത്. കമൽ നാഥ് സർക്കാർ രാജിവെച്ചതിനെ തുടർന്ന് മാർച്ച 23-നാണ് ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. കോൺഗ്രസ് നേതാവായിരുന്ന ജോതിരാദിത്യ സിന്ധ്യയും 22 എം.എൽ.എമാരും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതോടെയാണ് കമൽനാഥ് സർക്കാർ നിലംപതിച്ചത്.