ഇന്ത്യയില്‍ കോവിഡ് ബാധിതർ 18500 കടന്നു; ഒറ്റദിവസം 47 മരണം

ന്യൂദൽഹി- ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 47 പേർ മരിച്ചു. തിങ്കളാഴ്ച മാത്രം 1336 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തില്‍ ഒറ്റ ദിവസം ഇത്രയധികം മരണം റിപ്പോർട്ട് ചെയ്തത് ആദ്യമാണ്.

 കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ മരിച്ചത് 590 പേരാണ്. 18601 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടണ്ട്. ഇതിൽ 3252 പേർ രോഗമുക്തി നേടി. 

232 പേർ മരിച്ച മഹരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ആശങ്ക ഉയർത്തുന്നത്. 4666 പേർക്കാണ് മഹരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

മധ്യപ്രദേശ്- 74, ഗുജറാത്ത്- 71,ദല്‍ഹി-47 എന്നിങ്ങനെയാണ് ഇതുവരെ മരണം സ്ഥിരീകരിച്ചത്. 

Latest News