ന്യൂദൽഹി- ശുചീകരണ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭവനിലെ നൂറോളം ജീവനക്കാരെ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലാക്കി.
നാല് ദിവസം മുൻപാണ് തൊഴിലാളിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബത്തോടുമാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ശുചീകരണ തൊഴിലാളിക്കൊഴികെ മറ്റ് ജോലിക്കാരുടെയെല്ലാം പരിശോധന ഫലം നെഗറ്റീവാണ്.
ദൽഹിയിൽ ഇതുവരെ 2000പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.






