Sorry, you need to enable JavaScript to visit this website.

പകര്‍ച്ച വ്യാധി തടയാന്‍ സ്വകാര്യതാ പരിധി ലംഘിക്കേണ്ടിവരും- എം.എ. ബേബി

കൊച്ചി- വ്യക്തിയുടെ സ്വകാര്യത ലോകത്തെവിടെയും സംരക്ഷിക്കപ്പെടുക തന്നെ വേണമെന്ന നിലപാട് എടുക്കുമ്പോഴും പകര്‍ച്ചാവ്യാധി വ്യാപനം തടയാന്‍ ആ സ്വകാര്യതയുടെ പരിധി ലംഘിക്കേണ്ടി വരുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സ്പ്രിംഗ്ഌ വിവാദത്തെക്കുറിച്ച് ഒരു ന്യൂസ് പോര്‍ട്ടലിനോടാണ് ബേബിയുടെ പ്രതികരണം.
അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്ന് പറഞ്ഞ എം.എ ബേബി, സാഹചര്യം സാധാരണ നിലയിലായാല്‍ ജാഗ്രത സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും പറഞ്ഞു. ആനന്ദ് തെല്‍തുംദെയെ യു.എ.പി.എ നിയമമുപയോഗിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ മനുഷ്യാവകാശ ലംഘനമെന്ന് പറഞ്ഞ് എഫ്.ബി. പോസ്റ്റിട്ട എം.എ. ബേബി, താഹ/ അലന്‍ വിഷയത്തിലുള്ള നിലപാടിനെക്കുറിച്ച ചോദ്യത്തിന് പാര്‍ട്ടിയുടെ വ്യക്തതയില്ലാത്ത നിലപാട് ആവര്‍ത്തിക്കുക തന്നെയാണ് ചെയ്തത്. ആഭ്യന്തര മന്ത്രിയോട് അന്വേഷിച്ചിട്ടല്ല പ്രാഥമിക നടപടിയെടുത്തത് എന്നും പൊലീസ് ഉദോഗസ്ഥരാണ് എഫ്.ഐ.ആറില്‍ വകുപ്പുകള്‍ ഇട്ടതെന്നും ബേബി പറഞ്ഞു.

 

Latest News