Sorry, you need to enable JavaScript to visit this website.

ഇരുഹറമുകളിലും തറാവീഹ് നമസ്‌കാരം; പൊതുജനങ്ങൾക്ക് പ്രവേശനമില്ല

മക്ക- കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അടച്ച ഇരുഹറമുകളിലും തറാവീഹ് നമസ്‌കാരം നടക്കും. അതേസമയം, പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. ഹറം ജീവനക്കാർ മാത്രമായിരിക്കും നമസ്‌കാരത്തിൽ പങ്കെടുക്കുക. പതിവിന് വിപരീതമായി പത്ത് റക്്അത്ത് മാത്രമായിരിക്കും തറാവീഹ്. നമസ്‌കാരം വേഗം തീർ്ക്കുന്നതിന് വേണ്ടിയാണിത്. 

മദീന മസ്ജിദുന്നബവിയിൽ റമദാനിൽ തറാവീഹ് നമസ്‌കാരം നടക്കുമെന്ന് മസ്ജുന്നബവി അണ്ടർ സെക്രട്ടറി ജംആൻ അസീരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജമാഅത്ത് നമസ്‌കാര വിലക്ക് പിൻവലിച്ചാൽ വിശ്വാസികളെ സ്വീകരിക്കാൻ ഒരുക്കമാണെന്നും അണുനശീകരണത്തിന് ഏറ്റവും മുന്തിയ സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

റമദാനിലും ഉംറ അനുവദിക്കില്ലെന്നും അധികൃതര് വ്യക്തമാക്കി. മദീന സന്ദര്‍ശനവും നിലവിലുള്ള സഹചര്യത്തില്‍ അനുവദിക്കില്ല. 
 

Latest News