Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടെലിമെഡിസിൻ കരാറിലും അഴിമതിയെന്ന് വി.ഡി. സതീശൻ

കൊച്ചി- കോവിഡ്19 രോഗവുമായി ബന്ധപ്പെട്ട് സ്പ്രിംഗ്ലർ കമ്പനിയുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ സംസ്ഥാന സർക്കാറിന്റെ ടെലിമെഡിസിൻ പദ്ധതിയുടെ കരാറിനെതിരെയും ആരോപണവുമായി കോൺഗ്രസ് രംഗത്ത്. വി.ഡി. സതീശൻ എം.എൽ.എയാണ് ടെലിമെഡിൻ പദ്ധതിയുടെ കരാറിനെതിരെ രംഗത്ത് വന്നത്. 
ടെലിമെഡിസിൻ പദ്ധതിയുടെ നടത്തിപ്പ് നൽകിയ ക്വിക് ഡോക്ടർ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്പ്രിംഗ്ലർ കമ്പനിയുടെ ബിനാമിയാണോയെന്ന് അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സർക്കാർ നടപ്പിലാക്കുന്ന ടെലിമെഡിസിൻ പദ്ധതിയുടെ ഭാഗമായി ഐ.എം.എയുടെ ഡോക്ടർമാരെ ഫോണിൽ വിളിച്ചാൽ സഹായം കിട്ടുമെന്ന് സംസ്ഥാന സർക്കാർ പറയുന്നത് സ്പ്രിംഗ്ലർ പോലുള്ള മറ്റൊരു കമ്പനിയുമായി ചേർന്നുകൊണ്ടാണെന്നും വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. 
ഡോക്ടർമാരെ ഫോണിൽ വിളിച്ച് രോഗികൾ പറയുന്ന തങ്ങളുടെ എല്ലാ ആരോഗ്യ കാര്യങ്ങളും രോഗവിവരങ്ങളും അതേ സമയം തന്നെ ഈ കമ്പനിയുടെ സെർവറിലേക്ക് പോയി ഇവിടെ റെക്കോർഡ് ചെയ്യപ്പെടും. ഡാറ്റാ കൈമാറ്റം ചെയ്യപ്പെടാനുള്ള മറ്റൊരു സംവിധാനം കൂടിയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. 


2020 ഫെബ്രുവരി 19 നാണ് രണ്ടു പേർ ചേർന്ന് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിനാണ് മുഖമന്ത്രി തന്റെ ഫേസ് ബുക്ക് പേജിലൂടെ ടെലി മെഡിസിൻ സംവിധാനത്തെക്കുറിച്ച് പറയുന്നത്. അതിനു മുമ്പ് മാത്രമാണ് ഈ കമ്പനി രൂപീകരിക്കപ്പെടുന്നത്. മേഖലയിൽ പരിചയ സമ്പന്നതയുള്ള വ്യക്തികളല്ല കമ്പനിക്കു പിന്നിലുള്ളത്. രണ്ടു ഡയറക്ടർമാർ മാത്രമാണ് ഈ കമ്പനിക്കുള്ളത.്  അതിൽ ഒരാൾ ഓട്ടോറിക്ഷക്കാരനും മറ്റൊരാൾ തിരുവനന്തപുരത്ത് ലോഡ്ജ് നടത്തുന്നയാളുമാണ് എന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്നും വി.ഡി. സതീശൻ എം.എൽ.എ വ്യക്തമാക്കി.
ടെലിമെഡിസിൻ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം എപ്രിൽ ഏഴിനാണ് ഈ കമ്പനിക്ക്  സ്വന്തമായി വെബ്സൈറ്റ് ഉണ്ടാകുന്നത്. ഈ കമ്പനിയെക്കുറിച്ചുള്ള കാര്യങ്ങളിലും വലിയ ദുരൂഹതയാണുള്ളതെന്നും വി.ഡി. സതീശൻ എം.എൽ.എ ആരോപിച്ചു. എന്തു വിശ്വാസ്യതയുടെ പുറത്താണ് അടുത്ത കാലത്ത് മാത്രം രൂപീകരിച്ച ഈ കമ്പനിക്ക് ഇത്തരം ടെലിമെഡിസിൻ പോലുള്ള പദ്ധതിയുടെ ഭാഗമായി ഡാറ്റ കൈമാറാൻ അനുവാദം സർക്കാർ കൊടുത്തതെന്ന് വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.


സ്റ്റാർട് അപ് സംരംഭങ്ങൾ അടക്കം നിരവധി പരിചയ സമ്പന്നരായ കമ്പനികൾ ടെലിമെഡിസിൻ പദ്ധതി ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ടു വന്നെങ്കിലും അവർക്കൊന്നും നൽകാതെ ഫെബ്രുവരി 20 ന് മാത്രം ആരംഭിച്ച ഒരു കമ്പനിക്ക് എന്തുകൊണ്ടാണ് ടെലിമെഡിസിൻ പദ്ധതി നൽകിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സ്പ്രിംഗ്ലർ കമ്പിനയുടെ ബിനാമിയായി രൂപീകരിച്ചതാണോ ടെലിമെഡിസിൻ പദ്ധതി നൽകിയ കമ്പനിയെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. 
സ്പ്രിംഗ്ലർ കമ്പനിയുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാർ ന്യൂയോർക്കിലെ കോടതിയിൽ പോലും നിലനിൽക്കില്ല. ന്യൂയോർക്കിലെ നിയമം കരാറിന് ബാധകമണെന്നാണ് കരാറിൽ പറഞ്ഞിരിക്കുന്നത്. ന്യൂയോർക്കിലെ നിയമമനുസരിച്ച് കരാറിലെ ഒപ്പ്  അവിടുത്തെ ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്യണം. ഇത് അമേരിക്കയിലെ വിദേശകാര്യ മന്ത്രാലയം അംഗീകരിക്കണം. മൂന്നാമതായി അമേരിക്കയിലെ ഇന്ത്യൻ എംബസി അംഗീകരിക്കണം. നാലാമതായി ന്യൂയോർക്കിലെ കോടതി ഡിജിറ്റൽ ഒപ്പം അംഗീകരിക്കണം. ഈ നാലു കാര്യങ്ങളും  ഈ കരാറിന്റെ കാര്യത്തിൽ നടന്നിട്ടില്ല.


സ്പ്രിംഗ്ലർ കമ്പനിയുമായി വെച്ചിരിക്കുന്ന കരാറിലെ ഒപ്പ് അവിടുത്തെ ചേംബർ ഓഫ് കൊമേഴ്സിൽ രജിസ്റ്റർ ചെയ്തതല്ല. ഈ കരാർ സംബന്ധിച്ച് അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തെയോ അവിടത്തെ ഇന്ത്യൻ എംബസിയെയോ അറിയിച്ചിട്ടില്ല. കരാറിൽ ഇട്ടിരിക്കുന്നത് ഡിജിറ്റൽ ഒപ്പാണ്. കരാർ ലംഘനമുണ്ടായാൽ സ്പ്രിംഗ്ലർ കമ്പനിക്കെതിരെ സംസ്ഥാന സർക്കാർ ന്യൂയോർക്കിൽ പോയി കേസ് കൊടത്താൽ പോലും കേസ് അവിടെ നിലനിൽക്കില്ലെന്നും ന്യൂയോർക്കിലെ സാഹചര്യത്തിനനുസരിച്ചുള്ള കരാറല്ല എന്നതാണ് കാരണമെന്നും എം.എൽ.എ വ്യക്തമാക്കി.
ഇപ്പോൾ പുറത്തു വരുന്ന മറ്റൊരു വിവരം ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസർ എന്ന കമ്പനിയുമായി സ്പ്രിംഗ്ലർ കമ്പനിക്ക് ബന്ധമുണ്ട് എന്നതാണ്. ആരോഗ്യ വിവരം ലോകത്ത് ഏറ്റവും വിലപ്പെട്ടതാണ്. അത് കൈമാറ്റം ചെയ്യപ്പെട്ടാൽ രാജ്യന്തര മരുന്നു കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ, അവയവദാന റാക്കറ്റുകൾ ഇവരാണ് ഇത് ഉപയോഗിക്കുന്നത്. ഒരു സുപ്രഭാതത്തിൽ തങ്ങൾ കേരളത്തെ സഹായിക്കാമെന്ന് പറഞ്ഞ് രംഗപ്രവേശം നടത്തിയതിൽ ദുരൂഹതയുണ്ടെന്നും സതീശൻ പറഞ്ഞു.

 

Latest News