കോവിഡ് പ്രതിരോധം: സൗദിയില്‍ ബഖാലകളില്‍ മെയ് 10 മുതല്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് നിര്‍ബന്ധം

റിയാദ്- കോവിഡ് വ്യാപന നിയന്ത്രണ നിര്‍ദേശങ്ങളുടെ ഭാഗമായി മെയ് 10 മുതല്‍ രാജ്യത്തെ എല്ലാ ബഖാലകളും ഓണ്‍ലൈന്‍ പെയ്മന്റിലേക്ക് മാറണമെന്ന് ബിനാമി ബിസിനസ് വിരുദ്ധ സമിതി അറിയിച്ചു.

നഗര ഗ്രാമ, വാണിജ്യ മന്ത്രാലയങ്ങളുമായും സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുമായും സഹകരിച്ചാണ് നടപടി. എല്ലാ സെയില്‍സ് ഔട്ട് ലെറ്റുകളിലും പണമിടപാട് പരമാവധി കുറച്ച് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പെയ്മന്റ് സൗകര്യം ഒരുക്കുന്നതിനാണിത്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സൗദികളുടെയും വിദേശികളുടെയും സുരക്ഷക്കായി ആരോഗ്യമന്ത്രാലയം ഇക്കാര്യം നിര്‍ദേശിച്ചിരുന്നു.  ഘട്ടംഘട്ടമായി ഓണ്‍ലൈന്‍ പെയ്മന്റ് നടപ്പാക്കണമെന്ന് നേരത്തെ ബിനാമി ബിസിനസ് വിരുദ്ധ സമിതിയും ആവശ്യപ്പെട്ടിരുന്നു.

Latest News