ജിദ്ദയിലും തബൂക്കിലും വ്യാപാര കേന്ദ്രത്തിൽ അഗ്നിബാധ

ജിദ്ദ - ഉത്തര ജിദ്ദയിൽ അൽസ്വഫ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന വ്യാപാര കേന്ദ്രത്തിൽ അഗ്നിബാധ. ആകെ 9000 ചതുരക്ര മീറ്ററിലേറെ വിസ്തീർണമുള്ള, മൂന്നുനില വ്യാപാര കേന്ദ്രത്തിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന 1234 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്‌പോർട്‌സ് കടയിലാണ് തീ പടർന്നുപിടിച്ചത്. അൽസ്വഫ ഡിസ്ട്രിക്ടിൽ തഹ്‌ലിയ സ്ട്രീറ്റിലെ അൽഹറം സെന്ററിനകത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. 


രണ്ടാം നിലയിലെ ചില്ലുകൾ തകർത്താണ് തീ പടർന്നുപിടിച്ച സ്ഥാപനത്തിൽ സിവിൽ ഡിഫൻസ് അധികൃതർ പ്രവേശിച്ചത്. കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഖർനി പറഞ്ഞു. 
തബൂക്ക് അൽബഇലെ അൽമദായിൻ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന രണ്ടു ഫർണിച്ചർ ഷോറൂമുകളും കഴിഞ്ഞ ദിവസം കത്തിനശിച്ചു. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് തബൂക്ക് പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് മേജർ അബ്ദുൽ അസീസ് അൽശമ്മരി പറഞ്ഞു. 

 

Latest News