ആലപ്പുഴയും കോവിഡ് മുക്തം; ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും രോഗം ഭേദമായി

ആലപ്പുഴ-  ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് കൊവിഡ് ബാധിതരുടെയും മൂന്നാം ഫലവും നെഗറ്റീവ് ആയതോടെ ആലപ്പുഴയും കോവിഡ് മുക്തമാകുന്നു. ദല്‍ഹി നിസാമുദ്ധീനില്‍ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശികളാണ് ഇന്ന് ആശുപത്രി വിട്ടത്. തുടര്‍ച്ചയായി ഫലങ്ങള്‍ നെഗറ്റീവ് ആയതോടെയാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. 

ഇതോടെ കോവിഡ് 19 രോഗികളില്ലാത്ത കേരളത്തിലെ നാലാമത്തെ ജില്ലയായി മാറി ആലപ്പുഴ. അതേസമയം, 2973 പേര്‍ ആശുപത്രിയിലും വീടുകളിലുമായി ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ എന്നിവയാണ് നേരത്തേ കോവിഡ് മുക്തമായ മറ്റ് ജില്ലകൾ.

Latest News