തിരുവനന്തപുരം- കേരളത്തിൽ ഇന്ന് ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ ആറുപേരും കണ്ണൂർ ജില്ലയിൽനിന്നുള്ളവരാണ്. അഞ്ചു പേർ ദുബായിൽ നിന്ന് എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കം മൂലവും രോഗം പടർന്നു. സംസ്ഥാനത്ത് നിരീക്ഷണത്തിൽ 46,323 പേർ നിരീക്ഷണത്തിലുണ്ട്. ആശുപത്രിയിൽ 398 പേർ മാത്രമാണുള്ളത്. ഇന്ന് 62 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19756 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 19074 ലു രോഗബാധ ഇല്ല എന്നുറപ്പാക്കി. ആശുപത്രികളിൽ ക്വാറന്റൈനിലുള്ള മുഴുവൻ ആളുകളെയും പരിശോധിക്കും. ഇത് മൂന്നു ദിവസത്തിനകം പൂർത്തിയാക്കും.






