ജിദ്ദ- സന്ദർശക വിസയിൽ ജിദ്ദയിലെത്തിയ വാണിയമ്പലം സ്വദേശി നിര്യാതനായി. വാണിയമ്പലം മച്ചത്തിൽ അബ്ദുള്ളക്കുട്ടി എന്ന ബാപ്പുട്ടി (66)യാണ് മരിച്ചത്. ജിദ്ദ സെന്റർ പോയിന്റിൽ ജീവനക്കാരനായ മകൻ ഫിറോസ് ഖാന്റെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു. ഭാര്യ: പാത്തുമ്മക്കുട്ടി. മറ്റുമക്കൾ: ഫൈസൽ ബാബു (ജുബൈൽ),ഫസ്ല മോൾ, ഫെബിന. മരുമക്കൾ: വീരാൻകുട്ടി (ഉപ്പട ചാത്തമുണ്ട), റഫീഖ് ബാബു ഖത്തർ.






