Sorry, you need to enable JavaScript to visit this website.

ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ വികസിപ്പിച്ച്  ബെംഗളൂരുവിലെ ടെക്കി സംഘം

ബെംഗളൂരു- കോവിഡ് രോഗബാധിതരെ ചികിത്സിക്കാന്‍ ചെലവ് കുറഞ്ഞ വെന്റിലേറ്റര്‍ വികസിപ്പിച്ച് ബെംഗളൂരുവിലെ ടെക്കി സംഘം. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡൈനാമാറ്റിക് ടെക്ക് വികസിപ്പിച്ച വെന്റിലേറ്ററിന് 2500 രൂപയോളം മാത്രമാണ് വില വരുന്നത്.
വെന്റിലേറ്റര്‍ സംവിധാനത്തിന് വൈദ്യുതി വേണ്ട എന്നതാണ് പ്രത്യേകത. ഉപകരണം വികസിപ്പിച്ച സംഘത്തെ പ്രകീര്‍ത്തിച്ച് നീതി ആയോഗ് മേധാവി അമിതാഭ് കാന്ത് രംഗത്തെത്തി കോവിഡ് പ്രതിസന്ധിയില്‍ ഗ്രാമീണമേഖലയിലെ ആശുപത്രികളേയും ഹെല്‍ത്ത് സെന്ററുകളേയും സഹായിക്കാന്‍ ഇത്തരം വെന്റിലേറ്ററുകള്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ ഇറക്കുമതി സാധനങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല. അതിനാല്‍ തന്നെ നിര്‍മാണ ചെലവ് വളരെ കുറവാണ്. 2500 രൂപ വിലയുള്ള വെന്റിലേറ്റര് ലോകത്തിലെ തന്നെ ആദ്യത്തേതാണെന്നും അമിതാബ് കാന്ത് പറഞ്ഞു.വെന്റിലേറ്റര്‍ മോഡല്‍ ഉടന്‍ തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്നും അനുമതി ലഭിച്ചാല്‍ മൃഗങ്ങളില്‍ പരീക്ഷിച്ചു നോക്കുമെന്നും ഡൈനാമാറ്റിക് മേധാവി വാഹിദ് മായാര്‍ പറഞ്ഞു.

Latest News