Sorry, you need to enable JavaScript to visit this website.

കോവിഡ്; ഹൈദരാബാദില്‍ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഹൈദരാബാദ്-കോവിഡ് ബാധിച്ച് 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ന്യുമോണിയയെ തുടര്‍ന്നാണ് കുഞ്ഞിനെ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വെള്ളിയാഴ്ച കുഞ്ഞിന് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം,കുട്ടിയുടെ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും രോഗബാധയില്ല. കോവിഡ് ബാധിത മേഖലകളില്‍ സഞ്ചരിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. ഏപ്രില്‍ എട്ടിന് നാരായണ്‍പേട്ടിലെ ആശുപത്രിയില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് ശേഷമാണ് കുട്ടി രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയത്. പിന്നീട് മെഹബൂബ നഗറിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദിലേക്ക് മാറ്റിയത്.ആശുപത്രിയില്‍ നിന്ന് രോഗം പകര്‍ന്നതാകാമെന്നാണ് നിഗമനം.

Latest News